കോവിഡ് 19 ബാധിച്ച് കോഴിക്കോട് ചികിത്‌സയിലായിരുന്ന മലപ്പുറം സ്വദേശിയായ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്‌സയിലായിരുന്നു കുട്ടി. ജൻമനാ ഹൃദയവൈകല്യമുള്ള കുഞ്ഞിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.