കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയ്ക്കായി ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിലവിലുള്ള തുകയില്‍ നിന്നും 2 കോടി രൂപ ചെലവഴിക്കുന്നതിനുള്ള അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അടിയന്തരാവശ്യങ്ങളായ ചികിത്സാ സൗകര്യം, മരുന്ന് വില, രോഗികളുടെ യാത്രാചെലവ് എന്നിവയ്ക്കായാണ് ഈ തുക അനുവദിക്കുന്നത്.