എറണാകുളം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുറവൂരിൽ അതിഥി തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും, മാസ്ക് വിതരണവും, വൈറസ് വ്യാപനത്തെക്കുറിച്ച് ബോധവത്കരണവും നടത്തി.തൊഴിൽ വകുപ്പും, നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി തുറവൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ വർഗീസ് ഉദ്ഘാടനം ചെയ്തു.

വേനൽ മഴയെ തുടർന്ന് അതിഥി തൊഴിലാളികളിൽ എതെങ്കിലും വിധത്തിലുള്ള വൈറസ് രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന ഫ്രാഥമിക പരിശോധനയും ബന്ധു മൊബൈൽ ക്ലിനിക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുറവൂർ പഞ്ചായത്തിൽ 800 ൽ അധികം അതിഥി തൊഴിലാളികളാണ് ഉള്ളത്. ഇവർക്ക് രോഗ ലക്ഷണങ്ങളൊന്നും റിപ്പോർട്ട്ചെയ്തിട്ടില്ല. തൊഴിലാളികളുടെ വാസസ്ഥലത്തെത്തി പരിശോധനയും, ബോധവത്കരണവും, മരുന്നും നൽകുകയും,കൊറോണ വൈറസ് ബാധ ഇല്ലെന്ന് ഉറപ്പു വരുത്തുകയുമാണ് ക്യാമ്പിൻ്റെ ലക്ഷ്യം.

പരിശോധനയിൽ മരുന്ന് ലഭിക്കാത്തവർക്ക് ഫ്രാഥമിക ആരോഗ്യ കേന്ദ്രം വഴിയും, മെഡിക്കൽ സ്റ്റോറുകൾ വഴിയും മരുന്ന് വിതരണം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു,പഞ്ചായത്തംഗങ്ങളായ ജോസഫ് പാറേക്കാട്ടിൽ,രാജി ബിനീഷ്, ടി.ടി പൗലോസ്, ജിന്റോ വർഗീസ്, ലിസി മാത്യു,ലത ശിവൻ, ധന്യ ബിനു, ലേബർ ഓഫീസർ കെ.എ ജയപ്രകാശ് ,അഖിൽ പാപ്പച്ചൻ, ഡോ. തസ്ലീമ ബീവി, ഗിരീഷ് കെ.എസ്, നോജിൻ തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.