*ഇന്ന് ജില്ലയില്‍ പുതുതായി  67 പേര്‍  രോഗനിരീക്ഷണത്തിലായി
81 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി

* ജില്ലയില്‍ 1921 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 11 പേരെ പ്രവേശിപ്പിച്ചു  16 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

* തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 28 പേരും ജനറല്‍ ആശുപത്രിയില്‍ 12 പേരും  ചേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒരാളും എസ്.എ.റ്റി ആശുപത്രിയില്‍ ഒരാളും വിവിധ സ്വകാര്യ ആശുപത്രികളില്‍  10 പേരും ഉള്‍പ്പെടെ 52 പേര്‍ ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

ഇന്ന്  61 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് ലഭിച്ച  108 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്.

*  ഇന്ന് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് സ്വദേശിയായ ആളിനും (68 വയസ്),    നെയ്യാറ്റിന്‍കര സ്വദേശിയായ (48 വയസ്) ആളിനുമാണ്  രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരും നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ സഞ്ചാരപഥം തയാറാക്കി വരുന്നു.

കൊറോണ കെയര്‍ സെന്ററുകള്‍

* കരുതല്‍ നിരീക്ഷണത്തിനായി മാര്‍ ഇവാനിയോസ് ഹോസ്റ്റലില്‍  88 പേരെ താമസിപ്പിച്ചിട്ടുണ്ട്

വാഹന പരിശോധന

* അമരവിള, കോഴിവിള,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പില്‍, മടത്തറഎന്നിവിടങ്ങളിലായി  5358 വാഹനങ്ങളിലെ  8662 യാത്രക്കാരെ  സ്‌ക്രീനിംഗ് നടത്തി.
*കളക്ടറേറ്റ് കണ്‍ട്റോള്‍ റൂമില്‍ 145 കാളുകളും ദിശ കാള്‍ സെന്ററില്‍ 96 കാളുകളുമാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന  136 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 23 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് . ഇതുവരെ  23065 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  2061

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം -1921

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -52

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -88

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -67

വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ ജില്ലയില്‍ നിന്നോ എത്തിയവര്‍  നിര്‍ബന്ധമായും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. ഇവര്‍ക്ക് പനി,ചുമ,തുമ്മല്‍,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന്  കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലെ  ടോള്‍ ഫ്രീ നമ്പരായ 1077 ലേക്കോ ദിശ 1056 ലേക്ക് അറിയിക്കുകയും അവരുടെ നിര്‍ദ്ദേശപ്രകാരം മാത്രം ആശുപത്രിയിലേക്ക് പോകുകയും വേണം.

കോവിഡ് 19 മായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തില്‍ മാനസിക പ്രയാസങ്ങള്‍ നേരിട്ടാല്‍ 9846854844
എന്ന നമ്പരിലേക്ക് വിളിക്കാവുന്നതാണ്. കൗണ്‍സലിംഗ് സേവനത്തിനായി രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ വിളിക്കാവുന്നതാണ്.

സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക, രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളില്‍ അനാവശ്യമായി സ്പര്‍ശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാന്‍ സഹായിക്കും
രോഗലക്ഷണങ്ങളുള്ളവര്‍ പ്രായമായവര്‍, ഗര്‍ഭിണികള്‍, ചെറിയ കുട്ടികള്‍, മറ്റ് അസുഖങ്ങളുളളവര്‍ എന്നിവരുമായി ഇടപഴകരുത്.