ലോക്ക്ഡൗണിനെത്തുടർന്ന് താൽക്കാലികമായി പ്രവർത്തനം നിർത്തി വച്ചിരുന്ന വാട്ടർ അതോറിറ്റി ക്യാഷ് കൗണ്ടറുകൾ മേയ് 6 മുതൽ പ്രവർത്തിച്ചു തുടങ്ങും. ലോക്ഡൗൺ നിബന്ധനകൾ പാലിച്ച് ഉപഭോക്താക്കൾക്ക് വെള്ളക്കരം അടയ്ക്കാൻ ക്യാഷ് കൗണ്ടറുകളിലെത്താവുന്നതാണ്. മാസ്ക് നിർബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിച്ച് ക്യൂ നിൽക്കേണ്ടതാണ്. കൗണ്ടറുകളിൽ ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ ലഭ്യമാക്കും.

വെള്ളക്കരം ഓൺലൈനിൽ അടയ്ക്കാൻ  https://epay.kwa.kerala.gov.in/  എന്ന വെബ് സൈറ്റ് ലിങ്ക് സന്ദർശിക്കാവുന്നതാണ്. ഓൺലൈൻ വഴി വെള്ളക്കരമടയ്ക്കുമ്പോൾ ബിൽ തുകയുടെ ഒരു ശതമാനം (ഒരു ബില്ലിൽ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും. 2000 രൂപയിൽ കൂടുതലുള്ള എല്ലാ ബില്ലുകളും ഓൺലൈൻ വഴി അടയ്ക്കേണ്ടതാണെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.