ഇടുക്കി ജില്ലയിലെ വിവിധ താലൂക്കുകളില്‍ നിന്നായി 5348 അതിഥി തൊഴിലാളികളാണ് സ്വന്തം നാടുകളിലേക്കു പോകാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ തൊടുപുഴ താലൂക്കില്‍ നിന്നാണ് 2650 പേര്‍.
മറ്റു താലൂക്കുകള്‍: ഇടുക്കി 1470, ദേവികുളം 575, ഉടുമ്പന്‍ചോല 556, പീരുമേട് 97.
ഏറ്റവും കൂടുതല്‍ പേര്‍ പോകുന്നത് പശ്ചിമ ബംഗാളിലേക്കാണ് 2995. അസം 557, തമിഴ്‌നാട് 27, ബിഹാര്‍ 357, ചത്തിസ്ഗഡ് 36, ജാര്‍ഖണ്ഡ് 560, മധ്യപ്രദേശ് 300, ഒഡീഷ 237, യുപി 147, ഹരിയാന 6, ഡല്‍ഹി 21, അരുണാചല്‍ 1, കര്‍ണാടക 4, മഹാരാഷ്ട്ര 33, മണിപ്പൂര്‍ 1. മിസോറാം 1, നാഗലാന്‍ഡ് 1, പഞ്ചാബ് 11, ത്രിപുര 2, കാഷ്മീര്‍ 1, ഉത്തരാഖണ്ഡ് 8, ഗോവ 1, രാജസ്ഥാന്‍ 40 എന്നിങ്ങനെയും നേപ്പാളില്‍ നിന്ന് ഒരാളുമാണ് പോകാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.