*ഇന്ന് ജില്ലയിൽ പുതുതായി  202 പേർ  രോഗനിരീക്ഷണത്തിലായി
154 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ  2789 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 07 പേരെ പ്രവേശിപ്പിച്ചു  19 പേരെ ഡിസ്ചാർജ് ചെയ്തു.

 * തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 22പേരും ജനറൽ ആശുപത്രിയിൽ 09പേരും  ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരാളും എസ്.എ.റ്റി ആശുപത്രിയിൽ 4പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ  13 പേരും ഉൾപ്പെടെ 49 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇന്ന്  81 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച  104 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്.

കൊറോണ കെയർ സെന്ററുകൾ

* കരുതൽ നിരീക്ഷണത്തിനായി മാർ ഇവാനിയോസ് ഹോസ്റ്റലിൽ  67 പേരെ താമസിപ്പിച്ചിട്ടുണ്ട്

വാഹന പരിശോധന

* അമരവിള, കോഴിവിള,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറഎന്നിവിടങ്ങളിലായി  6603 വാഹനങ്ങളിലെ  11177 യാത്രക്കാരെ  സ്‌ക്രീനിംഗ് നടത്തി.
*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 280 കാളുകളും ദിശ കാൾ സെന്ററിൽ 110 കാളുകളുമാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന  11 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 455 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ  24162 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  2905

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -2789

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -49

4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -67

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -202
വിദേശത്തു നിന്നും മടങ്ങി എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ജില്ലയിൽ സജ്ജമായി.