ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ മേഖലയിലെ ഒഴിവുകള്‍ അടിസ്ഥാനമാക്കി ഫെബ്രുവരി 22ന് കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അഭിമുഖം നടത്തും. ഒഴിവുകളുടെ വിശദാംശങ്ങള്‍ ചുവടെ. പ്രവര്‍ത്തന മേഖല ബ്രായ്ക്കറ്റില്‍.
കൗണ്‍സിലര്‍(സ്ത്രീകള്‍ മാത്രം): യോഗ്യത – ബിരുദം. (കൊല്ലം, ആറ്റിങ്ങല്‍).
സിസ്റ്റം അഡ്മിന്‍ കം സെയില്‍സ് (പുരുഷ•ാര്‍ മാത്രം): യോഗ്യത – ബിരുദം, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍. (ഒമാന്‍, സൗദിഅറേബ്യ)
അക്കൗണ്ട്‌സ് സ്റ്റാഫ്: യോഗ്യത – ബി കോം. (കൊല്ലം, ചാത്തന്നൂര്‍).
ഓഫീസ് സ്റ്റാഫ്: യോഗ്യത – ബിരുദം. പ്രവൃത്തിപരിചയം അഭികാമ്യം. (കൊല്ലം).
എ.എസ്.പി/ഡോട്ട് നെറ്റ് ഡെവലപ്പര്‍: യോഗ്യത – ബി ടെക്/ബിസിഎ/എംസിഎ. (കൊല്ലം, ചാത്തന്നൂര്‍).
ടെലി കോളര്‍ (സ്ത്രീകള്‍): യോഗ്യത – പ്ലസ് ടൂ. (ആറ്റിങ്ങല്‍)
മാര്‍ക്കറ്റിംഗ് മാനേജര്‍(പുരുഷ•ാര്‍): യോഗ്യത – ബിരുദം. (കൊല്ലം).
ബിസിനസ്സ് ഡെവലെപ്‌മെന്റ് ഓഫീസര്‍(പുരുഷ•ാര്‍): യോഗ്യത- ബിരുദം/എം.ബി.എ. ബാങ്കിംഗിലോ മറ്റു മേഖലയിലോ പ്രവൃത്തിപരിചയം. (കൊല്ലം, തിരുവനന്തപുരം).
അപേക്ഷിക്കാനും രജിസ്റ്റര്‍ ചെയ്യാനും ജില്ലാ എംപ്ലോയ്‌മെന്റ്               എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം. വിശദ വിവരങ്ങള്‍ 0474 -2740615, 2740618 എന്നീ നമ്പരുകളില്‍ ലഭിക്കും.