എറണാകുളം: പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131 ക്യാൻസർ രോഗികൾക്കും ഡയാലിസിസ് രോഗികൾക്കും കിടപ്പു രോഗികൾക്കും രണ്ട് മാസത്തേക്ക് മരുന്ന് വിതരണം ചെയ്തു തുടങ്ങി. ബാങ്കിലെ അംഗങ്ങൾക്കാണ് മരുന്നുകൾ തീർത്തും സൗജന്യമായി നൽകുക. ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിന്റെ
സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കോവിഡ് ലോക് ഡൗൺ പശ്ചാത്തലത്തിൽ മൂന്ന് മാസത്തേക്കുള്ള വിദഗ്ദ ചികിത്സ നൽകുവാൻ ആംബുലൻസ് സൗകര്യവും തികച്ചും സൗജന്യമായിരിക്കും. സഹകരണ മെഡിക്കൽ ലാബിൽ സൗജന്യ പരിശോധനയും മൂന്ന് മാസ കാലത്തേക്ക് ഇവർക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് രോഗികളുടെ വീട്ടിൽ എത്തിയാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്. ബാങ്ക് പ്രസിഡൻ്റ് എ.ബി.മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ്. ജയ്സി, ഭരണസമിതി അംഗങ്ങൾ, ഫാർമസിസ്റ്റ് സൗമ്യ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.