വ്യാഴാഴ്ച രാത്രി അബുദാബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്ന ആലപ്പുഴ ജില്ലയിലെ 10 പേരെയാണ് കോവിഡ് കെയർ സെൻറർ ആയ തണ്ണീർമുക്കം കെടിഡിസി യിൽ എത്തിച്ചത്. ഇതില്‍ 6 പുരുഷന്‍മാരും നാല് സ്ത്രീകളും ഉള്‍പ്പെടുന്നു.

14,15 വയസ്സുള്ള രണ്ട് ആണ്‍ കുട്ടികള്‍, 60 വയസ്സുള്ള പുരുഷന്‍ എന്നിവരും ബാക്കിയുള്ളവര്‍ 50 വയസ്സില്‍ താഴെയുമാണ്. വിമാനത്തില്‍ ആകെയുണ്ടായിരുന്ന ജില്ലക്കാരായ 15 യാത്രക്കാരില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഹോം ക്വാറന്‍റൈന്‍ അനുമതിയുള്ള അഞ്ചുപേര്‍ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്കുപോയി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ആലപ്പുുഴ സ്വദേശിയായ ഗര്‍ഭിണിയെയും അനുഗമിച്ച ഭര്‍ത്താവിനെയും സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് വീട്ടില്‍ ഹോം ക്വാറന്‍റൈന് നിര്‍ദ്ദേശിച്ചു.
ഇന്ന് രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ റിയാദില്‍ നിന്ന് എത്തുന്ന വിമാനത്തില്‍ മൂന്ന് ആലപ്പുുഴ സ്വദേശികള്‍ ഉണ്ടാകുമെന്നാണ് ഇതുവരെയുള്ള അറിവ്. തണ്ണീര്‍മുക്കത്ത് ക്വാറന്‍റൈനില്‍ ഉള്ള പ്രവാസികളുടെ ആരോഗ്യ സ്ഥിതി ജില്ലാ മെ‍ഡിക്കല്‍ ഓഫീസറുടെ കീഴിലുള്ള സംഘം കൃത്യമായി വിലയിരുത്തുന്നുണ്ട്. ആവശ്യമുള്ളവര്‍ക്ക് വൈദ്യ സഹായവും നല്‍കും. കോവിഡ് കെയര്‍ സെന്‍ററില്‍ ആരോഗ്യവ കുപ്പിന്‍രെയും പോലീസിന്‍റെയും ജീവനക്കാരുടെ സാന്നിധ്യവുമുണ്ട്.

റെ‍ഡ് സോണില്‍ നിന്ന് വന്ന 102 പേര്‍ കോവിഡ് കെയര്‍ സെന്‍ററുകളില്‍

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ ചെക്ക് പോസ്റ്റുകളിലൂടെ ജില്ലയില്‍ ഇതുവരെ എത്തിയത് 547 പേര്‍. 1567 പേര്‍ക്കുള്ള പാസാണ് ജില്ലിയില്‍ ഇതുവരെ നല്‍കിയത്. 547 പേരില്‍ റെ‍ഡ് സോണില്‍ നിന്ന് വന്ന 102 പേരെ ഇതുവരെ കോവിഡ് കെയര്‍ സെന്‍ററുകളിലേക്ക് മാറ്റി.