കൊല്ലം  ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യാതെ തുടര്‍ച്ചയായ 12 ദിനങ്ങളാണ് കടന്നു പോയത്. മൂന്ന് പോസിറ്റീവ് കേസുകള്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. ഇവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണ്. ഇതു വരെ 20 കേസുകള്‍ റിപ്പോര്‍ട് ചെയ്തതില്‍ 17 കേസുകളും നെഗറ്റീവായി. മൂന്ന് പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ നിലവില്‍ ഏഴു പേരാണ് ആശുപത്രി നിരീക്ഷണത്തില്‍ ഉള്ളത്. രോഗലക്ഷണം സംശയിച്ച മൂന്ന് പേര്‍ കൂടി ഫലം നെഗറ്റീവായതോടെ ആശുപത്രി വിട്ടു.

വിദഗ്ധ പരിശോധനയ്ക്ക് അയച്ച 2,464 സാമ്പിളുകളില്‍ 59 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതില്‍ 2,365 എണ്ണം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ എത്തിത്തുടങ്ങിയതോടെ അതിര്‍ത്തികളില്‍ ജാഗ്രത കര്‍ശനമാക്കി. പരിശോധനകളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമെങ്കില്‍ ഉടന്‍ ആശുപത്രി പരിചരണത്തിലേക്ക് അയക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.


ജില്ലയില്‍ ഗൃഹനിരീക്ഷണം കഴിഞ്ഞവര്‍ 20,573 പേര്‍


കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗൃഹ നിരീക്ഷണത്തില്‍ ഇന്നലെ(മെയ് 11) വരെ 20,573 പേര്‍ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്നലെ(മെയ് 11) പുതുതായി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച 82 പേര്‍ ഉള്‍പ്പടെ 1,175 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. പുതുതായി ഒരാള്‍ മാത്രമാണ് ഇന്നലെ(മെയ് 11) ആശുപത്രിയില്‍ പ്രവേശിച്ചത്. നിലവില്‍ ഏഴു പേരാണ് ആശുപത്രി നിരീക്ഷണത്തില്‍ ഉള്ളത്.

കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്സ് ആപ് മാത്രം), 1056(ദിശ) എന്നീ  നമ്പരുകളില്‍ ബന്ധപ്പെടാം.