ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി വിമാനത്തിലും കപ്പലിലുമായി എത്തിയവരില്‍ ആലപ്പുഴ ജില്ലക്കാരായ 31 പേരെ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു.

ദോഹയില്‍ നിന്നും നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഏഴ് പേരെ ഇന്ന് പുലര്‍ച്ചെ കാര്‍ത്തികപ്പള്ളി താലൂക്കിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

ദമാമില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള പന്ത്രണ്ട്് പേരെ അമ്പലപ്പുഴ താലൂക്കിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

സിംഗപ്പൂരില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള നാല് പേരെ ഇന്ന് അമ്പലപ്പുഴ താലൂക്കിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു

മാലിയില്‍ നിന്നും കൊച്ചിയില്‍ കപ്പലില്‍ എത്തിയ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള എട്ട് പേരെ ചേര്‍ത്തല താലൂക്കിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.