ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വക അളനാട് നീന്തല്‍കുളത്തിന് വേണ്ടി പരിശീലനകനെ തെരഞ്ഞെടുക്കുന്നതിനുളള അഭിമുഖം ഫെബ്രുവരി 23 ന് ഉച്ചകഴിഞ്ഞ് രണ്ടിന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കേരള അക്വാറ്റിയ്ക്ക് അസോസിയേഷന്റെ അംഗീകാരമുളള ലൈഫ് ഗാര്‍ഡ് കം ട്രെയിനറുടെ സര്‍ട്ടിഫിക്കറ്റ്, ഈ മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലുമുളള പ്രവൃത്തി പരിചയം എന്നീ രേഖകളുമായി പഞ്ചായത്ത് ഓഫീസില്‍ എത്തണം.
