മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്)യുടെ സംഭാവനയായി 25 ലക്ഷം രൂപ ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ ഏൽപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മറ്റു സഹായങ്ങൾ:
റാന്നി മണ്ഡലത്തിലെ സഹകരണ ബാങ്കുകൾ 36,03,675 രൂപ
കണ്ണൂർ എ കെ ജി ആശുപത്രി 20 ലക്ഷം
മാള ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ
പാട്യം സോഷ്യൽ സർവീസ് സൊസൈറ്റി 5 ലക്ഷം. ജീവനക്കാർ 1.4 ലക്ഷം.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ച്ചേർസ് കൊച്ചിൻ സെൻറർ 5 ലക്ഷം രൂപ
മുൻ സുപ്രീം കോടതി ജഡ്ജിയും മുൻഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് അരിജിത് പസായത് ഒരു ലക്ഷം രൂപ, (വിശ്വനാഥ് പസായത് മെമ്മോറിയൽ കമ്മിറ്റിയുടെ പേരിൽ)
സാമൂതിരി രാജാവിൻറെ ട്രസ്റ്റിഷിപ്പിലുള്ള 48 ക്ഷേത്രങ്ങളിലെ ദേവസ്വം ജീവനക്കാർ 2 ദിവസത്തെ ശമ്പളം 5,66,796.