എറണാകുളം : കോവിഡ് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റെയും രാജഗിരി കോളേജ് ഔട്ട് റീച്ചിന്റെയും
ആഭിമുഖ്യത്തിൽ ചെല്ലാനം പഞ്ചായത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ഇന്ന് രാവിലെ 11.30 ന് കമ്പനിപ്പടിയിൽ ജില്ലാ കളക്ടർ എസ്. സുഹാസ് വിതരണോൽഘാടനം നിർവഹിച്ചു.
പഞ്ചായത്തിലെ 220 പേർക്കാണ് ഭക്ഷ്യ കിറ്റുകൾ ലഭിച്ചത്. രാജഗിരി കോളേജ് മാനേജ്മെന്റ്, വിദ്യാർത്ഥികൾ , പൂർവവിദ്യാർത്ഥികൾ തുടങ്ങിയവരുടെ കൂട്ടായ്മയാണ് ഭക്ഷണ കിറ്റുകൾ തയ്യാറാക്കിയത്.
ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസി , വൈസ് പ്രസിഡന്റ് കെ ഡി പ്രസാദ് , വാർഡ് മെമ്പർ അനിത ബാബു , പഞ്ചായത്ത് സെക്രട്ടറി പി പി ഷീല , കൊച്ചി തഹസിൽദാർ എ ജെ തോമസ്, ചെല്ലാനം വില്ലേജ് ഓഫീസർ സുജാത സുധാകരൻ, രാജഗിരി കോളേജ് മാനേജ്മെന്റ് പ്രതിനിധി ഫാ. ഷിന്റോ ജോസഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.