വൈറസിനെ പ്രതിരോധിക്കുന്നതിനായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പോലീസുകാർക്ക് ഉപയോഗിക്കുന്നതിന് ഭാരം കുറഞ്ഞതും പുതുമയാർന്നതുമായ ഫേയ്‌സ് ഷീൽഡുകൾ ലഭ്യമാക്കി. ങഡഉകഠഅ എന്ന കമ്പനിയാണ് 2000 ഫെയ്‌സ് ഷീൽഡുകൾ പോലീസിന് ലഭ്യമാക്കിയത്. പ്യൂവർ ഹാർട്ട്, മരിക്കാർ എന്നീ സ്ഥാപനങ്ങളാണ് അവ സ്‌പോൺസർ ചെയ്തത്. പോലീസ് ആസ്ഥാനത്ത് സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഫെയ്‌സ് ഷീൽഡുകൾ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി.
വ്യക്തിശുചിത്വം പാലിക്കുന്നതിന് സഹായകരമായ രീതിയിലാണ് ഫെയ്‌സ് ഷീൽഡുകൾ നിർമ്മിച്ചിട്ടുള്ളത്. പോളി എത്തിലീൻ ഉപയോഗിച്ചാണ് നിർമ്മാണം. 30 ഗ്രാം ഭാരമുള്ള ഇവ അണുവിമുക്തമാക്കിയ ശേഷം വീണ്ടും ഉപയോഗിക്കാൻ കഴിയും.
സാധാരണ മഴക്കോട്ട് പി.പി.ഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ പോലീസ് ആവിഷ്‌കരിച്ചിട്ടുണ്ട്. ശരീരം മുഴുവൻ മൂടുന്ന മഴക്കോട്ടും ഫെയ്‌സ് ഷീൽഡും ഉൾപ്പെടെയുള്ളവ കഴുകി ഉപയോഗിക്കാവുന്നതും ധരിക്കാൻ സുഖപ്രദവുമാണ്. മഴയിൽ നിന്നും വൈറസിൽ നിന്നും ഒരുപോലെ സംരക്ഷണം ലഭിക്കത്തക്ക രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.