തിരിച്ചെത്തുന്നത് 178 പ്രവാസികള്‍
ദുബായില്‍ നിന്നുള്ള ഐ.എക്സ് – 344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് (മെയ് 23) രാത്രി 8.40 ന് കരിപ്പൂരിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിന്നും മാഹിയില്‍ നിന്നുമായി 178 പ്രവാസികള്‍ തിരിച്ചെത്തുമെന്നാണ് വിവരം. എറണാകുളം ജില്ലയില്‍ നിന്ന് രണ്ട് പേര്‍, കണ്ണൂര്‍- നാല്, കാസര്‍ഗോഡ്-14, കോഴിക്കോട്- 68, പാലക്കാട്- 13, പത്തനം തിട്ട- ഒന്ന്, വയനാട്- നാല്, മലപ്പുറം ജില്ലയില്‍ നിന്ന് 70 പേര്‍ എന്നിങ്ങനെയാണ് ഇന്നെത്തുന്ന പ്രവാസികളുടെ ജില്ലതിരിച്ചുള്ള കണക്ക്. ഇവരെ കൂടാതെ മാഹിയില്‍ നിന്ന് രണ്ട് പേരും വിമാനത്തിലുണ്ട്. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് ഇവരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു.
പ്രത്യേക പരിഗണനയിലുള്ള യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകാനെത്തുന്ന വാഹനങ്ങള്‍ മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കൂ. ഇങ്ങനെ എത്തുന്നവര്‍ വാഹനത്തിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിമാനം എത്തുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും https://forms.gle/