ഇടവേളക്കുശേഷം ഇടുക്കി ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ 28 കാരനാണ് രോഗം ബാധിച്ചത്. ഡല്‍ഹിയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ ഇദ്ദേഹം കഴിഞ്ഞ 22 ന് എറണാകുളത്ത് ട്രയിന്‍ മാര്‍ഗം എത്തിയതാണ്.തുടര്‍ന്ന് കെ എസ് ആര് ടി സി ബസില്‍ തൊടുപുഴയിലെത്തി സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. യുവാവിനെ ഇന്നലെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
