പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച അഞ്ച് കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു.
1) 08.05.2020 ന് സൗദിഅറേബ്യയില്‍ നിന്ന് എത്തിയ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന മലയാലപ്പുഴ വെട്ടൂര്‍ സ്വദേശിനി ഗര്‍ഭിണിയായ 28 വയസ്സുകാരി.
2) 16.05.2020ന് ചെന്നൈ നിന്ന് എത്തിയ മെഡിക്കല്‍ സ്‌ക്രൈബായി ജോലി ചെയ്യുന്ന റാന്നി കുടമുരുട്ടി സ്വദേശിനിയായ 21 വയസ്സുകാരി.
3) 21.05.2020ന് പഞ്ചാബില്‍ നിന്ന് ഡല്‍ഹി-തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ എത്തിയ പ്രമാടം ഇളപ്പുപ്പാറ സ്വദേശിയായ 30 കാരന്‍
4) 27.05.2020ന് മഹാരാഷ്ട്ര താനെയില്‍ നിന്ന് എത്തിയ തണ്ണിത്തോട് സ്വദേശിയായ 39 കാരന്‍
5) 29.05.2020ന് കുവൈറ്റില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയ ഓമല്ലൂര്‍ വാഴമുട്ടം സ്വദേശിയായ 39 കാരന്‍. ഇദ്ദേഹത്തിന് തിരുവന്തപുരത്തുവച്ച് രോഗം സ്ഥിരീകരിക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. എന്നിവര്‍ക്കാണ് ഇന്ന് പോസിറ്റീവായത്. നിലവില്‍ ജില്ലയില്‍ 27 പേര്‍ രോഗികളായിട്ടുണ്ട്.
കോവിഡ് ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശിയായ ജോഷി.പി.ടി. (65 വയസ്സ്) മരിച്ചു. 11.05.2020-ല്‍ ദുബായ് കൊച്ചി ഫ്‌ളൈറ്റില്‍ എത്തിയ ഇദ്ദേഹം 18.05.2020 വരെ പത്തനംതിട്ട ശാന്തി റസിഡന്‍സിയല്‍ നിരീക്ഷണത്തിലായിരുന്നു. 18.05.2020-ല്‍ കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിലേക്ക് മാറ്റി. ഗുരുതര രോഗാവസ്ഥമൂലം 25.05.2020-ല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. പ്രമേഹരോഗവും ഉണ്ടായിരുന്നു. 29.05.2020 വെളുപ്പിന് 2 മണിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചു.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 23 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ 10 പേരും, ജനറല്‍ ആശുപത്രി അടൂരില്‍ 5 പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 5 പേരും, ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 19 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 62 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 12 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 13 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3445 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 622 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 104 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 329 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 4080 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് നാളിതുവരെ 104 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 1090 പേരെ താമസിപ്പിച്ചിട്ടുണ്ട്.
ജില്ലയില്‍ നിന്ന് ഇന്ന് 123 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 7647 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 236 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 42 എണ്ണം പോസിറ്റീവായും 7012 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 408 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 39 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 118 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് 14 കോളുകള്‍ ലഭിച്ചു.                   (ഫോണ്‍ നമ്പര്‍ 9205284484) ഇവയെല്ലാം കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടത് ആയിരുന്നു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 311 കോളുകള്‍ നടത്തുകയും, 53 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.
ഇന്ന് 2 സെഷനിലായി പരിശീലന പരിപാടികള്‍ നടന്നു. 4 ഡോക്ടര്‍മാരും, 13 നഴ്‌സുമാരും, 14 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 31 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി. നാട്ടിലേക്ക് തിരിച്ചുപോകുന്ന 1400 അതിഥി സംസ്ഥാന തൊഴിലാളികളെ  ഇന്ന് സ്‌ക്രീന്‍ ചെയ്ത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. നാളിതുവരെ 3525 പേരെ സ്‌ക്രീന്‍ ചെയ്ത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ രാവിലെ ചേര്‍ന്നു.