കൊല്ലം ജില്ലയില്‍ രണ്ട് പേര്‍ക്കു കൂടി കോവിഡ്. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ 22 വയസുകാരനാണ് (ജ47) ഒരാള്‍. മെയ് 27 ന് പുലര്‍ച്ചെ മുംബൈ താനെയില്‍ നിന്നും സ്പെഷല്‍ ട്രെയിനില്‍എറണാകുളത്ത്  എത്തിയ ഈ യുവാവിന് ബോധക്ഷയം സംഭവിച്ചതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. തുടര്‍ന്ന് വിളക്കുടിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വോറന്റെയിനില്‍ പ്രവേശിച്ചു. രോഗം സ്ഥിരീകരിച്ചതോടെ   ഇപ്പോള്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിചരണത്തിലാണ്.

കുവൈറ്റില്‍ നിന്നും തിരികെയെത്തിയ അഞ്ചല്‍ സ്വദേശിയായ യുവതിയാണ് (48വയസ്) രണ്ടാമത്തെയാള്‍ (ജ48). എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇതോടെ നിലവില്‍ 25 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 23 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

കോവിഡ് നിയന്ത്രണത്തിന് മാസ്‌കും സാനിറ്റൈസറും  ശീലമാക്കുകയും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാന്‍ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന്  ജില്ലാ കളക്ടര്‍ അറിയിച്ചു.

രാത്രികാല യാത്ര നിരോധിച്ചു
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ അവശ്യസര്‍വീസ് ഒഴികെയുള്ളവരുടെ യാത്ര നിരോധിച്ച് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി. ഇതിന് പുറമേ വീടുകള്‍ കയറിയുള്ള കച്ചവടവും നിരോധിച്ചു. ലംഘനം നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും.കോവിഡ് 19സ്ഥിതിവിവരം
വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ച 3473 സാമ്പിളുകളില്‍ 57 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതില്‍ 3339 എണ്ണം നെഗറ്റീവാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.

ജില്ലയില്‍ ഗൃഹനിരീക്ഷണം കഴിഞ്ഞവര്‍ 23668
ഇന്നലെ വരെ 23,668 പേരാണ് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയത്. ഇന്നലെ (മെയ് 29) 6,240 പേരാണ് ഗൃഹനിരീക്ഷണത്തിലുള്ളത്. പ്രവാസികളുടെ വരവോടെ ഗൃഹ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുതിനാല്‍ ഇന്നലെ മാത്രം  പുതുതായി 551 പേരാണ്  ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചത്.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609,1077, 7306750040(വാട്സ് ആപ് മാത്രം),1056(ദിശ) എന്നീ  നമ്പരുകളില്‍ ബന്ധപ്പെടാം.