കേരള സർവ്വകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാര ത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് അംഗീകൃത സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി (ഐ.എം.റ്റി) 2018 – 2020 വർഷത്തേയ്ക്കുള്ള ദ്വിവത്സര ഫുൾ ടൈം എം.ബി.എ പ്രോഗ്രാമിലേയ്ക്കുള്ള അഡ്മിഷന്റെ ഭാഗമായി ഫെബ്രുവരി 24ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും നടക്കും. 50 ശതമാനം മാർക്കോടുകൂടി ഡിഗ്രി പരീക്ഷ പാസായവർക്കും (എസ്.സി/എസ്.റ്റി ക്ക് 40 ശതമാനം മാർക്ക്്, എസ്.ഇ.ബി.സി/ഒ.ബി.സി ക്ക് 48 ശതമാനം മാർക്ക്), അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ ക്യാറ്റ് സ്‌കോർ ഉള്ളവരും രണ്ടാംഘട്ട കെ-മാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനിരിക്കുന്നവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. വിലാസം – ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി പുന്നപ്ര, അക്ഷര നഗരി, വാടയ്ക്കൽ പി. ഒ, ആലപ്പുഴ – 688 003, ഫോൺ. 0477 2267602, 9995092285,www.imtpunnapra.org.