ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് (നാച്വറല്‍ സയന്‍സ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 659/12) തസ്തികയുടെ തെരഞ്ഞെടുപ്പിന് സപ്ലിമെന്ററി ലിസ്റ്റില്‍ വിശ്വകര്‍മ്മ, മറ്റു ക്രിസ്ത്യാനികള്‍, ധീവര, ഹിന്ദു നാടാര്‍, പി.എച്ച് ലിസ്റ്റ് എന്നീ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ഫെബ്രുവരി 21 നും ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് (കണക്ക്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 661/12) തസ്തികയുടെ തെരഞ്ഞെടുപ്പിന് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ഫെബ്രുവരി 23, 27, 28, മാര്‍ച്ച് ഒന്ന് തീയതികളിലും ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ്) മലയാളം മീഡിയം (എന്‍.സി.എ., എസ്.ഐ.യു.സി, നാടാര്‍) (കാറ്റഗറി നമ്പര്‍ 049/14) തസ്തികയുടെ 2017 ഒക്‌ടോബര്‍ 30 ല്‍ പ്രസിദ്ധീകരിച്ച ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ഫെബ്രുവരി 22 നും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ കട്ടപ്പനയിലുള്ള ഇടുക്കി ജില്ലാ പി.എസ്.സി ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ ചെയ്യും. ഇതു സംബന്ധിച്ച് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
