എറണാകുളം : പാൽ, പത്രം, ആവശ്യ സാധനങ്ങൾ ഉൾപ്പെടെ ഉള്ളവക്കും ആരോഗ്യ വകുപ്പ്, ജല അതോറിറ്റി ഉൾപ്പെടെ ഉള്ള ആവശ്യ സേവനങ്ങൾക്കും കണ്ടെയ്ൻമെന്റ് സോണി ൽ ഇളവ് നൽകും. മന്ത്രി വി എസ് സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇളവുകൾ നൽകാൻ തീരുമാനമായത്. ഷോപ്പിംഗ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവക്ക് അനുമതി ഇല്ല. രാവിലെ 9മുതൽ ഒന്ന് വരെ ആയിരിക്കും അവശ്യ സാധനങ്ങളുടെ വില്പനക്ക് ഇളവുകൾ അനുവദിക്കുന്നത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അഡ്ലക്‌സ് ആശുപത്രി ഉടൻ സജ്ജമാക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ ആയിരിക്കും അവിടെ പ്രവേശിപ്പിക്കുക.
തെറ്റായ വിവരങ്ങൾ നൽകി ക്വാറന്റൈൻ സംവിധാനം ഒഴിവാക്കുന്ന ആളുകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കും.

കളക്ടർ എസ്. സുഹാസ്, സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, അസിസ്റ്റന്റ് കളക്ടർ മാധവിക്കുട്ടി എം. എസ് , ഡി. സി. പി ജി. പൂങ്കുഴലീ, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ കുട്ടപ്പൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രൊജക്റ്റ്‌ ഓഫീസർ ഡോ. മാത്യൂസ് നമ്പേലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.