കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 186 പ്രവാസികള്‍ കൂടി ഇന്നലെ ( ജൂണ്‍ നാല്) തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകീട്ട് 5.40 ന് എത്തിയ ഐ എക്‌സ് 1348വിമാനത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ നിന്നുള്ള 183 പ്രവാസികളും മൂന്ന് ഇതര സംസ്ഥാനക്കാരുമാണ് ( തമിഴ്‌നാട് – രണ്ട്, കര്‍ണാടക- ഒന്ന് )ഉണ്ടായിരുന്നത്.
65 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് പേര്‍ , 10 വയസിനു താഴെ പ്രായമുള്ള 30 കുട്ടികള്‍, 18 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 119 പുരുഷന്‍മാരും 67 സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. തിരിച്ചെത്തിയവരില്‍ 11 പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ( മലപ്പുറം എട്ട്, തൃശൂര്‍ -രണ്ട്, കാസര്‍കോഡ് – ഒന്ന് ) . 87 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാക്കി.പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 88 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി.ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.