മലമ്പുഴ ഗവ.ഐ.റ്റി.ഐ.യില്‍ ഇലക്ട്രീഷന്‍, ടെക്നിക്കല്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റം ട്രേഡുകളിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍മാരെ നിയമിക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി.യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ബിരുദം, ഡിപ്ലൊമ യോഗ്യതയുള്ളവരേയും പരിഗണിക്കും. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 23 രാവിലെ 11ന് കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
