അങ്കമാലി: തുറവൂര്‍ പഞ്ചായത്തില്‍ അങ്കമാലി ബ്ലോക്ക് പഞ്ചായത്തും, എറണാകുളം ജില്ലാ പഞ്ചായത്തും സംയുക്തമായി 15 ലക്ഷം രൂപ ചിലവു ചെയ്തു കെട്ടി സംരക്ഷിച്ച കല്ലൂപ്പാടം കുളത്തിന്റെ ഉദ്ഘാടനം റോജി.എം.ജോണ്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോള്‍ അദ്ധ്യക്ഷത വഹിച്ചു. തുറവൂര്‍ പഞ്ചായത്തിലെ കിടങ്ങൂര്‍ പ്രദേശത്തെ ജനങ്ങള്‍ നീന്തല്‍ പഠിക്കുന്നതിന് ഈ കുളം നിലവില്‍ ഉപയോഗിച്ചു വരുന്നു. ഈ കുളത്തിന്റെ തുടര്‍ സൗന്ദര്യ വത്കരണ പ്രവര്‍ത്തനത്തിന് എം.എല്‍.എ പത്ത് ലക്ഷം രൂപ അനുവദിച്ചതായി അറിയിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സാംസണ്‍ ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യര്‍, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം എല്‍സി വര്‍ഗ്ഗീസ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി.പി. ജോര്‍ജ്ജ്, കെ.പി.അയ്യപ്പന്‍, സ്‌കില്‍സ് എക്‌സലന്‍സ് സെന്റര്‍ കണ്‍വീനര്‍ ടി.എം.വര്‍ഗ്ഗീസ്, സിജു ഈരാളി, പഞ്ചായത്ത് അംഗങ്ങളായ കെ.വി. സന്തോഷ് പണിക്കര്‍, വിന്‍സി ജോയി, ടെസ്സി പോളി, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.