എറണാകുളം: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ വാഹനങ്ങള്‍ അണുവിമുക്തമാക്കുന്നതിനുള്ള സാമഗ്രികള്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് കൈമാറി. സ്വന്തംനിലയ്ക്ക് വാഹനങ്ങള്‍ അണുവിമുക്തമാക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയെ പ്രാപ്തമാക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണ സാമഗ്രികള്‍ കൈമാറിയത്. പി.പി.ഇ കിറ്റുകള്‍, അണുനാശിനി, പമ്പുകള്‍ എന്നിവ ഇതിനായി ലഭ്യമാക്കും.
റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ബസുകളും മറ്റ് ബസുകളും സര്‍വീസിന് ശേഷം അണുവിമുക്തമാക്കും. ശുചീകരണ സാമഗ്രികള്‍ എറണാകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഇന്‍സ്‌പെക്ടര്‍ ആന്റണി ജോസഫ് ജില്ലാ കളക്ടറില്‍ നിന്ന് ഏറ്റുവാങ്ങി. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരായ കെ. മനോജ് കുമാര്‍, ജി. അനന്തകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.