ആലപ്പുഴ : കോവിഡ് പശ്ചാത്തലത്തിൽ കർഷകർക്ക് പ്രോത്സാഹനമായി താമരക്കുളം ഗ്രാമപഞ്ചായത്ത് ഞാറ്റുവേല ചന്തയും, കർഷക സഭയും സംഘടിപ്പിച്ചു. ആർ രാജേഷ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. ലോക്ക്  ഡൌൺ മൂലം കർഷർ നടീൽ വസ്തുക്കളുടെയും, വളങ്ങളുടെയും, കാർഷിക വസ്തുക്കളുടെയും ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത്‌ കൃഷിഭവനുമായി ചേർന്ന്   പരിപാടി സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡിലെ കർഷകർ കാർഷിക സഭയിൽ പങ്കെടുത്തു. കൃഷി വകുപ്പിന് കീഴിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരംമുള്ള പദ്ധതികളും, കർഷകരുടെ പ്രതിസന്ധികളും ചർച്ച ചെയ്തു.
വിത്തുകൾ, പച്ചക്കറി തൈകൾ, ഫല വൃക്ഷ തൈകൾ, വാഴ വിത്ത്, വ ളങ്ങൾ, ജൈവ കീടനാശിനികൾ, ഗ്രോ ബാഗുകൾ തുടങ്ങിയവ വിപണനത്തിനായി ഞാറ്റുവേല ചന്തയിൽ ഒരുക്കിയിരുന്നു. ഇരുനൂറിലധികം ആളുകൾക്ക് സൗജന്യമായി, കറിവേപ്പ്‌, വാഴ വിത്ത്, കുരുമുളക് വള്ളി എന്നിവ വിതരണം ചെയ്തു. കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൃഷി മുറ്റം പദ്ധതി പ്രകാരമുള്ള നിറച്ച ഗ്രോ ബാഗ്, ഹൈബ്രിഡ് തൈകൾ, ചകിരിച്ചോർ, ഫിഷ് അമിനോ ആസിഡ്, ജൈവ വളങ്ങൾ എന്നിവയുടെ വിതരണവും നടന്നു.
താമരക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. വി. ഗീത, കൃഷി ഓഫീസർ അഞ്ജന, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു