ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്കു മുന്നോടിയായി സ്‌കോള്‍ കേരള കൗണ്‍സലിംഗ്/മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടാകുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കുകയാണ് ലക്ഷ്യം. കേരള സര്‍വ്വകലാശാല തുടര്‍ വിദ്യാഭ്യാസവ്യാപന കേന്ദ്രത്തിന്റെ അക്കാദമിക സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം – ഗവ മോഡല്‍ ബോയ്‌സ് എച്ച്.എസ്.എസ്.എസ്., തൈക്കാട്, പത്തനംതിട്ട – ജി.എച്ച്.എസ്.എസ്. പത്തനംതിട്ട, ആലപ്പുഴ – ചേര്‍ത്തല ജി.എച്ച്.എസ്.എസ്, കോട്ടയം – ജി.എച്ച്.എസ്.എസ് ചങ്ങനാശ്ശേരി, ഇടുക്കി – ജി.ജി.എച്ച്.എസ്.എസ് തൊടുപുഴ, തൃശൂര്‍ – ഗവ: മോഡല്‍ ജി.എച്ച്.എസ്.എസ്. തൃശൂര്‍, കാസര്‍ഗോഡ് – ജി.എച്ച്.എസ്.എസ്. കുമ്പള, വയനാട് – ജി.എച്ച്.എസ്.എസ്. മീനങ്ങാടി, എന്നിവിടങ്ങളില്‍ ഫെബ്രുവരി 24 നും കൊല്ലം – ജി.എച്ച്.എസ്.എസ്. കരുനാഗപ്പള്ളി, എറണാകുളം – ജി.ജി.എച്ച്.എസ്.എസ്. കൊച്ചി, പാലക്കാട് – ഗവ: മോയന്‍സ് എച്ച്.എസ്.എസ്. പാലക്കാട്, മലപ്പുറം – ഗവ. രാജാസ് എച്ച്.എസ്.എസ്. കോട്ടയ്ക്കല്‍, കോഴിക്കോട്- ഗവ: മോഡല്‍ ബോയ്‌സ് എച്ച്.എസ്.എസ്. കോഴിക്കോട്, കണ്ണൂര്‍ – ജി.എച്ച്.എസ്.എസ് പള്ളിക്കുന്ന് എന്നിവിടങ്ങളില്‍ ഫെബ്രുവരി 25 നുമാണ് ക്ലാസ്സ്.
