വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘ടി.വി ചലഞ്ച് ‘ പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ 125 ടെലിവിഷനുകള്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി വിദ്യാഭ്യാസ വകുപ്പിനുള്ള ടെലിവിഷനുകള്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. രാജ്‌മോഹനില്‍ നിന്നും ഏറ്റുവാങ്ങി.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓണ്‍ലൈന്‍ പഠനത്തിനായി ആധുനിക സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണമെന്ന നിലയിലാണ് ടി.വി. ചലഞ്ച് പ്രകാരം ടെലിവിഷനുകള്‍ വിതരണം ചെയ്യുന്നത്. ബി.ആര്‍.സി തലത്തില്‍ 12 സബ് ജില്ലകളിലായി 369 കേന്ദ്രങ്ങളിലേക്കായി 369 ടെലിവിഷനുകളാണ് വ്യവസായ വകുപ്പ് ഇത്തരത്തില്‍ നല്‍കുക.