കൊല്ലം ജില്ലയില്‍ തിങ്കളാഴ്ച(ജൂണ്‍ 15) നാല് കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. എല്ലാവരും വിദേശത്ത് നിന്നും എത്തിയവരാണ്. സൗദിയില്‍ നിന്നും ജൂണ്‍ 13 ന് എത്തിയ തട്ടാമല സ്വദേശി(45), ജൂണ്‍ 12 ന്  കുവൈറ്റില്‍ നിന്നുമെത്തിയ 53 കാരനായ നീണ്ടകര സ്വദേശിയും കുവൈറ്റില്‍ നിന്നുമെത്തിയ 49 കാരനായ കുഴിമതിക്കാട് സ്വദേശിയും, ജൂണ്‍ ഒന്‍പതിന് ഖത്തറില്‍ നിന്നും എത്തിയ ഇളമാട് സ്വദേശിയായ 39 വയസുകാരന്‍ എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായി സ്ഥിരീകരച്ചത്. ഇളമാട് സ്വദേശിയെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നീണ്ടകര, കുഴിമതിക്കാട് സ്വദേശികളെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലും, തട്ടാമല സ്വദേശിയെ കാരംകോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച (ജൂണ്‍ 15) 11 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ തിങ്കളാഴ്ച(ജൂണ്‍ 15) 11 പേര്‍ക്ക് കോവിഡ് രോഗമുക്തി. ജൂണ്‍ ആറിന് രോഗം സ്ഥിരീകരിച്ചവരായ 20 വയസുള്ള ചിതറ സ്വദേശിനി, കരുനാഗപ്പള്ളി സ്വദേശിനി(19), മുണ്ടയ്ക്കല്‍ സ്വദേശി(32), കാവനാട് സ്വദേശി(31), പുനലൂര്‍ സ്വദേശി(39), ശാസ്താംകോട്ട സ്വദേശിനി(64), എഴുകോണ്‍ കൈതക്കോട് സ്വദേശിനി(30), ജൂണ്‍ ഏഴിന് രോഗം സ്ഥിരീകരിച്ചവരായ വെട്ടിക്കവല സ്വദേശി(29), കല്ലുവാതുക്കല്‍ സ്വദേശികളായ 51, 42 വയസുള്ളവര്‍, പത്തനാപുരം സ്വദേശിനി(42) എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. എല്ലാവരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.