ചൊവ്വാഴ്ച ജില്ലയിൽ പുതുതായി  929 പേർ  രോഗനിരീക്ഷണത്തിലായി
324 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 15369പേർ വീടുകളിലും 1038പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 32 പേരെ പ്രവേശിപ്പിച്ചു. 34 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രി കളിൽ  171 പേർ നിരീക്ഷണത്തിൽ ഉണ്ട്.

*ചൊവ്വാഴ്ച 287 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് 327 പരിശോധന ഫലങ്ങൾ ലഭിച്ചു.

ജില്ലയിൽ 43 സ്ഥാപനങ്ങളിൽ ആയി  1038 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്

വാഹന പരിശോധന  :

ചൊവ്വാഴ്ച പരിശോധിച്ച വാഹനങ്ങൾ -2361
പരിശോധനയ്ക്കു വിധേയമായവർ -4484

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 180 കാളുകളാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 13 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 816  പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -16578

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം  -15369
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -171
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -1038
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -929

 രോഗം സ്ഥിരീകരിച്ചവരുടെ വിവരം

30 വയസുള്ള സ്ത്രീയും രണ്ടു വയസുള്ള കുഞ്ഞും. ഇരുവരും വർക്കല സ്വദേശികൾ. ചെന്നൈയിൽ നിന്ന് ഈ മാസം 14 ന് എത്തി.

40 വയസുള്ള തൃശൂർ സ്വദേശി. കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറാണ്. ജൂൺ രണ്ടിന് തൃശൂരിൽ നിന്ന് ബൈക്കിൽ തിരുവനന്തപുരത്ത് എത്തി. റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ നിരീക്ഷണ കേന്ദ്രത്തിലും തമിഴ്‌നാട് അതിർത്തിയിലും എത്തിച്ച ബസിൽ ഡ്രൈവറായിരുന്നു. ഞായറാഴ്ച രോഗലക്ഷണം പ്രകടിപ്പിച്ചു.

28 വയസുള്ള തിരുവനന്തപുരത്ത് മൊബൈൽ ഷോപ്പ് നടത്തുന്ന മലപ്പുറം സ്വദേശിയായ ആൾക്കും രോഗം സ്ഥിരീകരിച്ചു. മെയ് 27 ന് മലപ്പുറത്തു നിന്ന് തിരുവനന്തപുരത്ത് എത്തി. രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഞായറാഴ്ച സ്രവ പരിശോധന നടത്തി.