സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പരിപാലിച്ചു വരുന്ന ജൈവവൈവിധ്യ ഉദ്യാനങ്ങൾക്ക് സംസ്ഥാനതല പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ അമ്പുകുത്തി ജി.എൽ.പി.എസ് സ്‌കൂൾ ഒന്നാം സ്ഥാനം നേടി. ഇടുക്കി ചീന്തലാർ ജി.എൽ.പി.എസ് സ്‌കൂൾ രണ്ടും കൊല്ലം ജി.എൽ.വി. എൽ.പി.എസ്. ചവറ സൗത്ത് മൂന്നും സ്ഥാനം കരസ്ഥമാക്കി.