ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ അണ്ടൂര്‍(14), നെടുമ്പന ഗ്രാമപഞ്ചായത്തിലെ പുലിയില(5) വാര്‍ഡുകളില്‍ വോട്ടേടുപ്പ് ദിവസമായ ഫെബ്രുവരി 28ന് പ്രദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന അണ്ടൂര്‍ എം.എം.എല്‍.പി. സ്‌കൂളിനും പുലിയില ഖാദി പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ സെന്റിനും ഫെബ്രുവരി 27നും അവധിയായിരിക്കും.
(പി.ആര്‍.കെ 417/18)