തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച 12 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 12 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ തുമ്പക്കോട് സ്വദേശി (37, പുരുഷൻ), വെളളിക്കുളങ്ങര സ്വദേശി (34, പുരുഷൻ), ദുബായിൽ നിന്ന് തിരിച്ചെത്തിയ ഇരിങ്ങാലക്കുട സ്വദേശി (23, പുരുഷൻ), ചെന്നൈയിൽ നിന്ന് വന്ന എടമുട്ടം സ്വദേശി (59, സ്ത്രീ), കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ പൊറത്തിശ്ശേരി സ്വദേശി (58, പുരുഷൻ), പശ്ചിമ ബംഗാളിൽ നിന്ന് വന്ന ചാലക്കുടി സ്വദേശികളായ (24, പുരുഷൻ), (38, പുരുഷൻ), 11 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ ചാലക്കുടി സ്വദേശിയായ 4 വയസ്സുളള പെൺകുട്ടി, 16 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ പൂമംഗലം സ്വദേശി (30, പുരുഷൻ), 13 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ ഇരിങ്ങാലക്കുട സ്വദേശി (35, പുരുഷൻ), 14 ന് ദുബായിൽ നിന്ന് തിരിച്ചെത്തിയ ഗുരുവായൂർ സ്വദേശി (46, പുരുഷൻ), മെയ് 29 ന് ദുബായിൽ നിന്നെത്തിയ ആമ്പല്ലൂർ സ്വദേശി (30, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 288 ആയി.
ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 113 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 14475 പേരും ആശുപത്രികളിൽ 144 പേരും ഉൾപ്പെടെ ആകെ 14619 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 933 പേരെയാണ് പുതുതായി ചേർത്തിട്ടുളളത്. 1064 പേരെ നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെത്തുടർന്ന് പട്ടികയിൽ നിന്നും വിടുതൽ ചെയ്തു.
തിങ്കളാഴ്ച അയച്ച 168 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 7660 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 7075 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 585 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2568 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
തിങ്കളാഴ്ച 417 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. ഇതുവരെ ആകെ 40506 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. തിങ്കളാഴ്ച 165 പേർക്ക് കൗൺസലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 457 പേരെ സ്‌ക്രീൻ ചെയ്തു.
കോർപ്പറേഷൻ യോഗത്തിൽ പങ്കെടുത്തവർക്ക് ക്വാറന്റീൻ നിർദ്ദേശിച്ച് മെഡിക്കൽ ബോർഡ്
തൃശൂർ കോർപ്പറേഷനിൽ ജൂൺ 15 ന് നടന്ന യോഗത്തിൽ പങ്കെടുത്ത 18 പേർ വീടുകളിൽ ക്വാറന്റീനിൽ കഴിയണമെന്ന് മെഡിക്കൽ ബോർഡ് യോഗം നിർദ്ദേശിച്ചു. ഈ യോഗത്തിൽ പങ്കെടുത്ത ആരോഗ്യവിഭാഗം ജീവനക്കാരിക്ക് 21 ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മെഡിക്കൽ ബോർഡ് നിർദ്ദേശം പുറപ്പെടുവിച്ചത്. പ്രാഥമിക സമ്പർക്കപട്ടികയിൽ ഉൾപ്പെടുന്ന രോഗലക്ഷണങ്ങൾ ഇല്ലാത്തവർ 14 ദിവസം ക്വാറന്റീനിൽ കഴിയണം. ഇക്കാലയളവിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ആ വിവരം ദിശയിൽ റിപ്പോർട്ട് ചെയ്യണം. ഹൈറിസ്‌ക്ക് വിഭാഗത്തിൽപ്പെടുന്ന 6 പേർ 14 ദിവസത്തേക്ക് ക്വാറന്റീനിലും തുടർന്നുളള 14 ദിവസം നിരീക്ഷണത്തിൽ കഴിയുകയും വേണമെന്ന് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു.