തിങ്കളാഴ്ച ജില്ലയിൽ പുതുതായി  1244 പേർ  രോഗനിരീക്ഷണത്തിലായി. 270 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 19850 പേർ വീടുകളിലും 1312 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 47 പേരെ പ്രവേശിപ്പിച്ചു. 20 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രി കളിൽ  184  പേർ നിരീക്ഷണത്തിൽ ഉണ്ട്.

തിങ്കളാഴ്ച  184 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് 202 പരിശോധന ഫലങ്ങൾ ലഭിച്ചു.

ജില്ലയിൽ 43 സ്ഥാപനങ്ങളിൽ ആയി 1312 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്

വാഹന പരിശോധന  :

തിങ്കളാഴ്ച പരിശോധിച്ച വാഹനങ്ങൾ -1851 പരിശോധനയ്ക്കു വിധേയമായവർ -3527

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 214 കാളുകളാണ് തിങ്കളാഴ്ച എത്തിയത്.* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 15 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 920 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -21346

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം  -19850
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -184
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -1312
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1244

രോഗം സ്ഥിരീകരിച്ചവരുടെ വിവരം

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ വിദേശത്തു നിന്നും വന്നവരാണ്. രണ്ടുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തി.  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗമുണ്ടായി.

27 വയസ് – പുരുഷൻ – വെൺപാലവട്ടം സ്വദേശി – ജൂൺ 18ന് ദുബായിൽ നിന്നും വന്നു.

60 വയസ് – പുരുഷൻ – നെയ്യാറ്റിൻകര സ്വദേശി – ജൂൺ 15ന് ദമാമിൽ നിന്നെത്തി.

54 വയസ് – പുരുഷൻ – കൈതമുക്ക് സ്വദേശി – ദോഹയിൽ നിന്നെത്തി.

29 വയസ് – പുരുഷൻ – പൊഴിയൂർ സ്വദേശി – കുവൈറ്റിൽ നിന്നെത്തി.

27വയസ് – പുരുഷൻ – തുമ്പ സ്വദേശി – കുവൈറ്റിൽ നിന്നെത്തി.

25 വയസ് – പുരുഷൻ – മരുതംകുഴി സ്വദേശി – കുവൈറ്റിൽ നിന്നെത്തി.

37 വയസ് – പുരുഷൻ – വെഞ്ഞാറമ്മൂട് സ്വദേശി – കുവൈറ്റിൽ നിന്നെത്തി.

23 വയസ് – പുരുഷൻ – കരമന സ്വദേശി – ചെന്നൈയിൽ നിന്നെത്തി.

27 വയസ് – പുരുഷൻ – തിരുനെൽവേലി സ്വദേശിയാണ് – മുംബൈയിൽ നിന്നും ട്രെയിൻ മാർഗം തിരുവനന്തപുരത്തെത്തി, രോഗനിരീക്ഷണത്തിലായിരുന്നു.

34വയസ് – പുരുഷൻ – മടവൂർ സ്വദേശി – ദുബായിൽ നിന്നെത്തി.

55 വയസുള്ള കരിക്കകം സ്വദേശിക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ വിഭാഗം ജീവനക്കാരനാണ്.  ജൂൺ 16ന് പനിയും അമിത ക്ഷീണവും അനുഭവപ്പെട്ടു. ജൂൺ 17ന് കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലും ചികിത്സ തേടി.