ബുധനാഴ്ച ജില്ലയിൽ പുതുതായി  1141 പേർ  രോഗനിരീക്ഷണത്തിലായി 313 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 21209 പേർ വീടുകളിലും 1471 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 33 പേരെ പ്രവേശിപ്പിച്ചു. 35 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രി കളിൽ  171 പേർ നിരീക്ഷണത്തിൽ ഉണ്ട്.

ബുധനാഴ്ച 501 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് 355 പരിശോധന ഫലങ്ങൾ ലഭിച്ചു.

ജില്ലയിൽ 72 സ്ഥാപനങ്ങളിൽ ആയി  1471
പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്
വാഹന പരിശോധന  :

ബുധനാഴ്ച പരിശോധിച്ച വാഹനങ്ങൾ -1912
പരിശോധനയ്ക്കു വിധേയമായവർ -3983

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 203 കാളുകളാണ് ഇന്ന് എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 26 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1127 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -22851

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം  -21209
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -171
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -1471
5.ബുധനാഴ്ച പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1141

 രോഗം സ്ഥിരീകരിച്ചവർ

1.പുല്ലുവിള സ്വദേശിയായ പുരുഷൻ, 33 വയസ്സ് ഖത്തറിൽ നിന്നും 20ന് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

2. പള്ളിക്കൽ സ്വദേശിയായ പുരുഷൻ 41 വയസ്സ്. കുവൈറ്റിൽ നിന്നും 13/6/20 ന് നാട്ടിലെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

3. നാവായിക്കുളം സ്വദേശിയായ 52 വയസ്സുള്ള സ്ത്രീ റിയാദിൽ നിന്നും 13/6/20 ന് നാട്ടിലെത്തി,  വീട്ടിൽ നിരീക്ഷണത്തിലായിരുന്നു തിരു. എസ്.എ.റ്റി  ആശുപത്രിയിലേക്ക് മാറ്റി.

4. തമിഴ്‌നാട് തിരുനൽവേലി സ്വദേശി,  67 വയസ്സുള്ള പുരുഷൻ. 18/6/20 ന് നൈജീരിയയിൽ നിന്നും തിരുവനന്തപുരത്തെത്തി. ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്നു തിരു. മെഡിക്കൽ കോളേജിലേക്ക് മാറ്റി.