എറണാകുളം: വോയ്സ് ഓഫ് കൊച്ചി എന്ന വാട്സ് ആപ് കൂട്ടായ്മയിൽ സ്വരൂപിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി സംഘാടകർ. ഗ്രൂപ്പിലെ 200 ലധികം അംഗങ്ങൾ നൽകിയ തുകയുടെ ആദ്യ ഗഡു വിൻ്റെ ചെക്കാണ് ഇന്നലെ കളക്ടർ എസ്.സുഹാസിന് നൽകിയത്.

ചലച്ചിത്ര പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, കലാകാരന്മാർ, ബിസിനസുകാർ തുടങ്ങി കൊച്ചിയിലെ നിരവധി പേർ ചേർന്നാണ് 2017ൽ വോയ്സ് ഓഫ് കൊച്ചി എന്ന വാട്സ് ആപ് ഗ്രൂപ്പ് രൂപീകരിച്ചത്. 2018 ലെ പ്രളയത്തിൽ സന്നദ്ധ പ്രവർത്തകരായും അല്ലാതെയും ഗ്രൂപ്പിലെ അംഗങ്ങൾ പൊതുജന സേവനം നടത്തിയിരുന്നു. ഗ്രൂപ്പ് അംഗമായിരുന്ന അന്തരിച്ച ചലച്ചിത്ര സംവിധായകൻ ദീപൻ്റെ ഓർമ്മക്കായി ചലച്ചിത്ര മേളയും കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.

സന്നദ്ധ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് അംഗങ്ങൾ അറിയിച്ചു. ഗ്രൂപ്പ് അഡ്മിൻ സോഹൻ സീനുലാൽ, ഡോ.ശശികാന്ത് ആയുർമഠം , സി.എ.സുധീർ, എം.എ.മുസ്തഫ, പി.ആർ. റെനീഷ്, എം.പത്മകുമാർ, എൻ.അരുൺ എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്.