എറണാകുളം : പ്രവാസികളുടെ കോവിഡ് പരിശോധന കൂടുതൽ വേഗത്തിലാക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 16 പരിശോധന കൗണ്ടറുകൾ ഏർപ്പെടുത്താൻ തീരുമാനമായി. കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ വിമാനത്താവളത്തിൽ ചേർന്ന അവലോകന യോഗത്തിൽ ആണ് കൗണ്ടറുകളുടെ എണ്ണം കൂട്ടാൻ തീരുമാനമായത്. പരിശോധന നടത്താതെ എത്തുന്ന എല്ലാ പ്രവാസികളുടെയും ആന്റി ബോഡി പരിശോധന വിമാനത്താവളത്തിൽ നടത്തും.
പ്രവാസികൾക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണം വിതരണം ചെയ്യാനായി വിമാനത്താവളത്തിൽ കുടുംബശ്രീ കാന്റീൻ പ്രവർത്തനം ആരംഭിച്ചു.
സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, വിമാനത്താവളത്തിലെ ക്രമസമാധാന ചുമതലയുള്ള എസ്. പി നവനീത് ശർമ, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രൊജക്റ്റ് ഓഫീസർ ഡോ. മാത്യൂസ് നുമ്പേലി, ഡോ. ഹനീഷ്, തുടങ്ങിയവർ പങ്കെടുത്തു.
