എറണാകുളം: ഓൺലൈൻ സാദ്ധ്യതകൾ ഫലപ്രദമായി വിനിയോഗിച്ചു കൊണ്ട് കുടുംബശ്രീയുടെ പുതിയ ഹോട്ടൽ ആയ കുടുംബശ്രീ കിച്ചൻ കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽ കളക്ടർ എസ്. സുഹാസ് ഉത്ഘാടനം ചെയ്തു.

അമേരിക്കൻ ഇൻഡ്യാ ഫൗണ്ടേഷന്റെ ധനസഹായത്തോടെയാണ് കുടുംബശ്രീ കിച്ചൺ’ പ്രവർത്തനമാരംഭിച്ചത് . ഹോട്ടൽ , റസ്റ്റോറൻറ് മേഖലയിൽ സാധാരണക്കാരുടെ വിശ്വസനീയ ബ്രാൻഡായ കുടുംബശ്രീ പ്രസ്ഥാനം ഇതോടെ ജില്ലയിൽ ഓൺ ലൈൻ ഭക്ഷണ വില്പന രംഗത്തേക്ക് ചുവടു വെച്ചിരിക്കുകയാണ്. ക്രമേണ സാധാരണ നിലയിലുള്ള വില്പനയും കുടുംബശ്രീ കിച്ചനിൽ ആരംഭിക്കും.

കളമശ്ശേരി നഗരസഭ ചെയർ പേഴ്സൻ റുക്കിയ ജമാൽ ആദ്യ വിൽപ്പന നിർവ്വഹിച്ചു. കളമശ്ശേരിയിൽ നിന്നും 8 കിലോമീറ്റർ ചുറ്റളവിൽ ഭക്ഷണ വിതരണം ഉണ്ടായിരിക്കും.
ഭക്ഷണം ഓർഡർ ചെയ്യാനായി https://play.google.com/store/apps/details?id=com.annashree.aifrhm ലിങ്ക് സന്ദർശിക്കുക.