കൈത്തറി വിപണി സജീവമാക്കുന്നതിന്റെ ഭാഗമായി കൈത്തറി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഉപഭോക്താകള്‍ക്ക് കൈത്തറി സംഘങ്ങളില്‍ നിന്നും ഹാന്‍ഡ്ടെക്സ് ഹാന്‍ഡ് വേവ് ഷോറൂമുകളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ 20 ശതമാനം റിബേറ്റോടെ ജൂലൈ ഒന്ന് മുതല്‍ 20 വരെ ഉത്പ്പന്നങ്ങള്‍ വാങ്ങാമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.
