ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലെ പയ്യന്നൂർ പരിശീലന കേന്ദ്രത്തിൽ നിലവിൽ ഒഴിവുള്ള പ്രിൻസിപ്പൽ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് റിട്ടയർ ചെയ്ത അധ്യാപകർ അല്ലെങ്കിൽ കാലാകാലങ്ങളിൽ യു.ജി.സി/ എ.ഐ.സി.ടി.ഇ സംസ്ഥാന സർക്കാരുകൾ കോളേജ്/ യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവർ, പ്രായപരിധി 25 വയസ്സ് പൂർത്തിയായവരും 67 പൂർത്തിയാകാത്തവരും ആയിരിക്കണം.  ഒരുവർഷത്തെ കരാർ നിയമനമാണ്.

ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിൽ 8ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സന്നദ്ധതയും അപേക്ഷയും ബയോഡാറ്റയും  directormwd@gmail.com ൽ അയയ്ക്കണം.  കൂടുതൽ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in