തിരുവനന്തപുരം ജില്ലയിൽ വ്യാഴാഴ്ച  ഒൻപതു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

ജൂൺ 18ന് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തി പോങ്ങുംമൂട് സ്വദേശിനി 45 കാരി. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 30ന് കോവിഡ് പരിശോധന നടത്തി. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു.

ജൂൺ 23ന് പൂനെയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ കാട്ടാക്കട സ്വദേശി 20കാരൻ. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 26ന് കോവിഡ് പരിശോധന നടത്തി. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു.

ആലുവിള, ബാലരാമപുരം സ്വദേശി 47കാരൻ. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 26ന് കോവിഡ് പരിശോധന നടത്തി. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു.

നെയ്യാറ്റിൻകര, വഴുതൂർ സ്വദേശി  25 കാരൻ. വി.എസ്.എസ്.സിയിൽ അപ്രൻ്റീസ് ട്രെയിനിയായി ജോലി ചെയ്തു വരികയായിരുന്നു . യാത്രാപശ്ചാത്തലമില്ല. ജൂൺ 26ന് രോഗലക്ഷണങ്ങൾ പ്രകടമായി. തുടർന്ന് ജൂൺ 29ന് കോവിഡ് പരിശോധന നടത്തി. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു.

അതിഥി തൊഴിലാളിയായ ആസാം സ്വദേശി 24 കാരൻ. പാളയം സാഫല്യം കോംപ്ലക്‌സിൽ ജോലിചെയ്തുവരുന്നു. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 29ന് കോവിഡ് പരിശോധന നടത്തി. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു.

ചാന്നാങ്കര, വെട്ടുതറ സ്വദേശിനി രണ്ടുവയസുകാരി. കുവൈറ്റിൽ നിന്നും ജൂൺ 26ന് തിരുവനന്തപുരത്തെത്തി. ജൂൺ 26ന് കോവിഡ് പരിശോധന നടത്തി. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു.

വഞ്ചിയൂർ, കുന്നുംപുറം സ്വദേശി ലോട്ടറി വിൽപ്പനക്കാരനായ 45 കാരൻ. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെതുടർന്ന് ജൂൺ 29ന് കോവിഡ് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു.

ജൂലൈ ഒന്നിന് അബുദാബിയിൽ നിന്നും കൊച്ചിയിലെത്തിയ വഞ്ചിയൂർ, കുന്നുകുഴി സ്വദേശി 47 കാരൻ. രോഗലക്ഷണങ്ങൾ പ്രകടമായതിനെതുടർന്ന് ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തി. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു.

ഒമാനിൽ നിന്ന് കൊച്ചിയിലെത്തിയ തിരുവനന്തപുരം സ്വദേശി 65 കാരൻ. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു.