ജില്ലയിൽ വ്യാഴാഴ്ച  9 പേർക്ക്  രോഗം സ്ഥിരീകരിച്ചു.

• ജൂൺ 18 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള തമിഴ്നാട് സ്വദേശി, ജൂൺ 29 ന് റാസൽഖൈമ-കോഴിക്കോട് വിമാനത്തിലെത്തിയ 42 വയസുള്ള  ചൂർണ്ണിക്കര സ്വദേശി, ജൂൺ 30 ന് മസ്കറ്റ് -കൊച്ചി വിമാനത്തിലെത്തി സ്ഥാപന നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 17 വയസുള്ള എറണാകുളം  സ്വദേശി , ജൂൺ 16 ന് റോഡ് മാർഗം കർണാടകയിൽ നിന്ന് എത്തിയ 35 വയസുള്ള കോതമംഗലം സ്വദേശി,  ജൂൺ 29 മസ്കറ്റ് -കൊച്ചി വിമാനത്തിലെത്തിയ 51 വയസുള്ള ഐക്കരനാട് സ്വദേശി.

•  (1/7/20) രോഗം സ്ഥിരീകരിച്ച 66 വയസുള്ള തോപ്പുംപടി സ്വദേശിയുടെ വ്യാപാരസ്ഥാപനത്തിൽ ജോലിക്കാരായ 39, 20 വയസുള്ള പശ്ചിമബംഗാൾ സ്വദേശികൾ, 38 വയസുള്ള തമിഴ്നാട് സ്വദേശി.

• ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 13 വയസുളള ആമ്പല്ലൂർ സ്വദേശിനിയുടെ അടുത്ത ബന്ധുവായ 13 വയസുള്ള എടക്കാട്ടുവയൽ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.

• മാർക്കറ്റിലെ വ്യാപാരസ്ഥാപങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ നിന്നുള്ള ആളുകളുടെ സ്രവപരിശോധന പുരോഗമിക്കുന്നു.  ഇന്ന് മൊബൈൽ മെഡിക്കൽ ടീം 57 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. സാമ്പിൾ ശേഖരണം നാളെയും തുടരും.

• വ്യാഴാഴ്ച 10 പേർ രോഗമുക്തി നേടി. ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള നോർത്ത് പറവൂർ സ്വദേശി, ജൂൺ 19  ന് രോഗം സ്ഥിരീകരിച്ച 29 വയസുള്ള നോർത്ത് പറവൂർ സ്വദേശി, ജൂൺ 14 ന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള ആലുവ സ്വദേശി,  ജൂൺ 18  ന് രോഗം സ്ഥിരീകരിച്ച 27  വയസുള്ള തമിഴ്നാട് സ്വദേശി,  ജൂൺ 12  ന് രോഗം സ്ഥിരീകരിച്ച 38  വയസുള്ള കോതമംഗലം സ്വദേശി,  ജൂൺ 22 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള അശമന്നൂർ സ്വദേശി, അതെ ദിവസം രോഗം സ്ഥിരീകരിച്ച 34 വയസുള്ള വരാപ്പുഴ സ്വദേശി,  ജൂൺ 13  ന് രോഗം സ്ഥിരീകരിച്ച 27  വയസുള്ള വൈറ്റില സ്വദേശി, ജൂൺ 1 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള കുറുപ്പുംപടി സ്വദേശി, ജൂൺ 17  ന് രോഗം സ്ഥിരീകരിച്ച 23  വയസുള്ള തമിഴ്നാട് സ്വദേശിയും രോഗമുക്തി നേടി.

• വ്യാഴാഴ്ച 686 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1217 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  13213 ആണ്. ഇതിൽ 11064  പേർ വീടുകളിലും, 855 പേർ കോവിഡ് കെയർ സെന്ററുകളിലും  1294 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• വ്യാഴാഴ്ച 22 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 12
 ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 5
 സ്വകാര്യ ആശുപത്രികൾ – 5

• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന  21  പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 4
 കരുവേലിപ്പടി താലൂക്ക് ആശുപത്രി- 1
 അങ്കമാലി അഡ്ലക്സ്- 10
 സ്വകാര്യ ആശുപത്രികൾ-6

• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം  255  ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് –  72
 കരുവേലിപ്പടി താലൂക്ക് ആശുപത്രി-7
 ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 5
 അങ്കമാലി അഡ്ലക്സ്- 128
 പറവൂർ താലൂക്ക് ആശുപത്രി- 1
 ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
 സ്വകാര്യ ആശുപത്രികൾ – 38

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 189 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 56 പേരും അങ്കമാലി അഡല്ക്സിൽ 128 പേരും  ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 3 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്.

• വ്യാഴാഴ്ച ജില്ലയിൽ നിന്നും 242 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 182 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.  ഇതിൽ 9        എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്.  ഇനി 385 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• വ്യാഴാഴ്ച 500 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 126 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഹൈക്കോർട്ട് ജീവനക്കാർക്ക് വ്യക്തിഗതസുരക്ഷ ഉപാധികൾ, കൈകഴുകുന്ന രീതി, മാസ്കുകളുടെ ശരിയായ ഉപയോഗം, ബ്രേക്ക് ദി ചെയിൻ, ഓഫീസ് അണുവിമുക്തമാക്കൽ  തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.

• വാർഡ് തലങ്ങളിൽ   4357 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 420 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 79 ചരക്കു ലോറികളിലെ 93 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 39 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.