എറണാകുളം: വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരസര്‍ക്കാര്‍ തുടങ്ങിയതും രാജ്യവ്യാപകമായി 713 ജില്ലകളിലായി നടന്നുവരുന്നതുമായ പി.എന്‍ പണിക്കര്‍ ദേശീയവായനാ മാസാചരണ പരിപാടിയുടെ ഭാഗമായുള്ള വായനാമാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വി.ഡി സതീശന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടി കുട്ടികളില്‍ വായനാശീലം വളർത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇളന്തിക്കര ദീപിന്‍ ചാരിറ്റബിൾ സൊസൈറ്റിയിൽ നടന്ന ചടങ്ങില്‍ പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ലാജു അദ്ധ്യക്ഷത വഹിച്ചു.
യോഗത്തില്‍ വടക്കേക്കര ബ്ലോക്ക്പഞ്ചായത്ത് അംഗം പി.ആര്‍ സൈജന്‍, മില്‍മ്മ മുന്‍ മേഖലചെയര്‍മാന്‍ എം ടി ജയന്‍, പുത്തന്‍വേലിക്കര വില്ലേജ് ഓഫീസര്‍ എന്‍.എം ഹുസൈന്‍, ജില്ലാ ഊര്‍ജ്ജകിരണ്‍ കോ ഡിനേറ്റര്‍ ശ്രീകുമാര്‍ നെടുമ്പാശ്ശേരി, സെലീന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.