തിരുവല്ല ബൈപ്പാസിന്റെ അവസാന റീച്ചിലെ വയാഡക്ടിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടങ്ങി. ഈ റീച്ചില്‍ ഒരു സ്പാനില്‍ നാലുവീതം ആകെ 36 ഗര്‍ഡറുകള്‍ ആണുള്ളത്. 24 മീറ്റര്‍ നീളമുള്ള ഗര്‍ഡറിന് 45 ടണ്‍ ഭാരമാണുള്ളത്. 300 ടണ്‍, 90 ടണ്‍ ഭാരവാഹക ശേഷിയുള്ള ജര്‍മ്മന്‍ നിര്‍മ്മിത ക്രെയിനുകള്‍ ഉപയോഗിച്ചാണ് ജോലികള്‍ ചെയ്യുന്നത്. ആദ്യഘട്ടമായി 12 ഗര്‍ഡറുകള്‍ ജൂലൈ 7ന് ഉറപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്
