ടെലിമെഡിസിന്‍ പദ്ധതിയായ ഇ-സഞ്ജീവനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. രോഗികള്‍ക്ക് ഓണ്‍ലൈനായി ടെലികണ്‍സള്‍ട്ടേഷന്‍ നടത്തുന്നതിനുള്ള സൗകര്യമാണ് ഇ-സഞ്ജീവനിയിലൂടെ ലഭ്യമാക്കുന്നത്. എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് ജനറല്‍ ഒ.പി കണ്‍സള്‍ട്ടേഷന്‍ സൗകര്യം ലഭ്യമാകുക. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ രാത്രി എട്ട് വരെ ജീവിതശൈലീരോഗ നിയന്ത്രണ ഒ.പി.നടക്കും.
കംപ്യൂട്ടറിലൂടെയും സ്മാര്‍ട്ട് ഫോണിലൂടെയും ലളിതമായി ഇ-സഞ്ജീവനി സൗകര്യം ലഭ്യമാണ്. https://esanjeevaniopd.in/kerala എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്ത് സേവനങ്ങള്‍ ഉപയോഗിക്കാം. ഡോക്ടര്‍ നല്‍കുന്ന പ്രിസ്‌ക്രിപ്ഷന്‍ വെബ്‌സൈറ്റില്‍ നിന്ന് പിഡിഎഫ് രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
തികച്ചും സര്‍ക്കാര്‍ സംരംഭമായ ഇ-സഞ്ജീവനിയില്‍ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കില്‍ ദിശ ഹെല്‍പ്പ് ലൈന്‍ 1056 നമ്പരില്‍ ബന്ധപ്പെടണം.