തൃശൂർ ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത് ഡാമിലേക്കുളള നീരൊഴുക്ക് കൂടുതലായതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ജൂലൈ 8 രാവിലെ 7.30 ന് തുറക്കും. 18 അടിയാണ് സ്ലൂയിസ് ഗേറ്റ് ഉയർത്തുക. തൽഫലമായി 200 ക്യൂമെക്‌സ് ജലം ചാലക്കുടിപുഴയിലേക്ക് ഒഴുകും. ചാലക്കുടിപുഴയിലെ ജലനിരപ്പ് 3 അടിവരെ ഉയരുവാനും വെളളം കലങ്ങുവാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മീൻപിടുത്തമുൾപ്പെടെയുളള അനുബന്ധ പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പുഴയുടെ തീരങ്ങളിലുളളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ഡാമിലെ ജലനിരപ്പ് 419.41 മീറ്റർ ആയപ്പോൾ സ്പിൽവേകളിലൂടെ ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു.
