പത്തനംതിട്ട: കോവിഡ് 19 സമൂഹ വ്യാപനം തടയുന്നതിനായി ജില്ലാ ആസ്ഥാനമായ പത്തനംതിട്ട നഗരസഭാ പരിധിയിലും തിരുവല്ലാ നഗരസഭാ പരിധിയിലും പൊതുസമ്മേളനങ്ങള്‍, പ്രകടനങ്ങള്‍, ധര്‍ണകള്‍ തുടങ്ങിയ പൊതുജന കൂടിച്ചേരലുകള്‍ ജൂലൈ ഏഴു മുതല്‍ ജൂലൈ 14 വരെ കേരളാ ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 34 വകുപ്പ് പ്രകാരം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.