ആലപ്പുഴ: കോവിഡ് രോഗ വ്യാപന നിയന്ത്രണത്തിന്‍റെ ഭാഗമായി ജില്ലയിലെ നിലവിലുളള സര്‍ക്കാര്‍ ആശുപത്രി സൌകര്യങ്ങള്‍ കൂടാതെ ജില്ലയിലെ സ്വകാര്യ ആശുപത്രി സംവിധാനങ്ങളും സൌകര്യങ്ങളും അനിവാര്യമായ ഇടങ്ങളില്‍ ജില്ല ഭരണകൂടം ഏറ്റെടുക്കുന്നു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളായാണ് ഇവ ഏറ്റെടുക്കുന്നത്.

മാവേലിക്കര താലൂക്കിലെ നടക്കാവ് ഭാഗത്ത് സ്ഥിതിചെയ്യുന്ന PM ആശുപത്രികെട്ടിടവും കെട്ടിടം നില്‍ക്കുന്ന സ്ഥലവും അനുബന്ധ സൌകര്യങ്ങളും കാര്‍ത്തികപ്പളളി താലൂക്കിലെ ഹരിപ്പാട് ഭാഗത്ത് സ്ഥിതിചെയ്യുന്ന മാധവാ ആശുപത്രികെട്ടിടവും സ്ഥലവും അനുബന്ധ സൌകര്യങ്ങളും മാവേലിക്കര താലൂക്കിലെ കോര്‍ട്ട് ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന ആശുപത്രിയൂം, സ്ഥലവും അനുബന്ധ സൌകര്യങ്ങളും പൂര്‍ണ്ണമായും ജില്ലാ ഭരണകൂടം ഏറ്റെടുത്ത് ഉത്തരവായി.

ജില്ലാ ഭരണകൂടം ഏറ്റെടുക്കുന്ന സ്വകാര്യ ആശുപത്രികളില്‍ നിലവിലുളള മുഴുവന്‍ മെഡിക്കല്‍ അനുബന്ധ സൌകര്യങ്ങളും ആംബുലന്‍സുകളും ജില്ലാഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്. ദുരന്ത നിവാരണ നിയമ പ്രകാരമാണ് ജില്ലകളക്ടറുടെ ഉത്തരവ്.